മമ്മൂട്ടി വൈദികനാകുന്നു .
- Jithu Jacob
- Jan 24, 2020
- 1 min read
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ദ പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്. മമ്മൂട്ടി തന്നെയാണ് ഫസ്റ്റ്‌ലുക്ക് ആരാധകരുമായി പങ്കുവച്ചത്.ആദ്യമായാണ് മമ്മൂട്ടി ഒരു ചിത്രത്തിൽ മുഴുനീള വേഷത്തിൽ വൈദികനായി എത്തുന്നത് . മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ആദ്യമായാണ് മഞ്ജുവും മമ്മൂട്ടിയും ഒന്നിക്കുന്നത്.
ആന്റോ ജോസഫ്, ബി. ഉണ്ണികൃഷ്ണന്‍, വി.എന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് ഈ ക്രൈം ത്രില്ലര്‍ ചിത്രം നിര്‍മിക്കുന്നത്.

Comments