ഇന്ത്യയിലെ ഏറ്റവും വയലൻസ് രംഗങ്ങൾ നിറഞ്ഞ സിനിമ എത്തുന്നു .
- Jithu Jacob
- Jan 23, 2020
- 1 min read
രാക്ഷസനെയും അഞ്ചാം പാതിരയെയുമൊക്കെ വെല്ലാൻ മറ്റൊരു ‘സൈക്കോ’ സിനിമ റിലീസിനു തയ്യാറെടുക്കുകയാണ്. തമിഴിൽ സ്വന്തമായി വെട്ടിത്തെളിച്ച പാതയിലൂടെ നടന്നുമാത്രം സിനിമ ചെയ്യുന്ന മിഷ്കിൻ ഇത്തവണ സൈക്കോ കില്ലറുമായാണ് എത്തുന്നത്. ത്രില്ലർ സിനിമകൾ ചെയുന്നതിൽ മുൻപും കഴിവ് തെളിയിച്ചിട്ടുള്ള സംവിധായകനാണ് മിഷ്കിൻ . ജനുവരി 24ന് റിലീസിനെത്തുന്ന ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.
സിനിമയിലെ ഒരു രംഗങ്ങൾക്കുപോലും സെൻസര്‍ ബോർഡ് കത്രികവച്ചിട്ടില്ല എന്നതും ശ്രദ്ധേയം. അശ്ലീല വാക്കുകൾ ഉള്ള നാല് ഡയലോഗുകള്‍ മ്യൂട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ ഇറങ്ങിയതിൽ വച്ച് ഏറ്റവും വയലൻസ് നിറഞ്ഞ രംഗങ്ങൾ നിറഞ്ഞ സിനിമ എന്നതാണ് ടാഗ് ലൈൻ.ചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത് ഇളയരാജ ആണ് .

Commenti