top of page

STAR OF THE WEEK - NAZRIYA NAZIM

Updated: Aug 12, 2019

To subscribe Keralavision Satellite channel Click Here

ree

മലയാളത്തിന്റെ കുസൃതി ക്കുടുക്കയായ നടിയാരെന്ന് ചോദിച്ചാല്‍ എല്ലാവരും ഒരേ സ്വരത്തോടെ പറയുന്ന ഒരു പേരുണ്ട്, നസ്രിയ നസിം.


1994 ഡിസംബര്‍ 20ന് നസീമുദിന്റേയും ബീഗം ബീനയുടേയും മകളായാണ് നസ്രിയയുടെ ജനനം. നവീന്‍ നസിം ആണ് ഏക സഹോദരന്‍.


യുഎഇയില്‍ ആയിരുന്നു നസ്രിയയും കുടുംബവും താമസിച്ചിരുന്നത്. ഔര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂളിലാണ് നസ്രിയ പഠിച്ചിരുന്നത്. എന്നാല്‍ തിരുവനന്തപുരത്തേക്ക് വന്നതിന് ശേഷം ക്രൈ്ര്രസ് നഗര്‍ സീനിയര്‍ സെക്കന്ററി സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കി.



പിന്നീട് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ ബിബിഎ യ്ക്ക് ചേര്‍ന്നെങ്കിലും ഷൂട്ടിങ്ങിലുള്ള തിരക്ക് കാരണം നസ്രിയക്ക് കോളേജില്‍ തുടരുവാന്‍ സാധിച്ചില്ല. സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പായി ടെലിവിഷന്‍ ആങ്കറായിട്ടായിരുന്നു നസ്രിയയുടെ തുടക്കം.


2006ല്‍ പുറത്തിറങ്ങിയ മമ്മൂട്ടിചിത്രം പളുങ്കില്‍ ചൈല്‍ഡ് ആര്‍ട്ടിസ്റ്റായിടായിരുന്നു നസ്രിയയുടെ സിനിമാപ്രവേശം. ഈ ചിത്രം വമ്പന്‍ വിജയമാവുകയും, നസ്രിയ എന്ന താരം മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.


പിന്നീട് 2010ല്‍ ഒരു നാള്‍ വരും എന്ന ചിത്രത്തില്‍ ശ്രീനിവാസന്റെ മകളായി നസ്രിയ അഭിനയിച്ചു. ഇതിനോടൊപ്പം തന്നെ യുവ എന്ന മ്യൂസിക് ആല്‍ബത്തില്‍ നിവിന്‍ പോളിയോടൊപ്പം നസ്രിയ അഭിനയിച്ചു. ഇത് ജനശ്രദ്ധയാകര്‍ഷിക്കുകയും നസ്രിയ മലയാളി മനസുകളിലിടം നേടുകയും ചെയ്തു.


ree

ആദ്യമായി നസ്രിയ ലീഡി റോള്‍ ചെയ്യുന്നത് 2013ല്‍ പുറത്തിറങ്ങിയ മാഡ് ഡാഡ് എന്ന ചിത്രത്തിലാണ്. പിന്നീട് അല്‍ഫോണ്‍സ് പുത്രന്‍ നിവിന്‍ പോളി കൂട്ടുകെട്ടിലിറങ്ങിയ നേരം എന്ന റൊമാന്റിക് ചിത്രത്തില്‍ നസ്രിയ നായികയായി.


അതിനുശേഷം രാജാ റാണി എന്ന റൊമാന്റിക് ചിത്രത്തില്‍ നായികയായി തകര്‍ത്തഭിനയിച്ച നസ്രിയ തനിഴ് യുവാക്കളുടെ ഹരമായി മാറി. പിന്നീട് നെയ്യാണ്ടി എന്ന് ചിത്രത്തില്‍ ധനുഷിന്റെ നായികയായി നസ്രിയ എത്തി.

2014 നസ്രിയയുടെ വര്‍ഷമായിരുന്നു. ഓം ശാന്തി ഓശാന, ബാഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിന് കേരള സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം നസ്രിയ കരസ്ഥാമാക്കി.


കൂടാതെ ആ വര്‍ഷം തന്നെ പുറത്തിറങ്ങിയ സലാല മൊബൈല്‍സ്, വായ് മൂടി പേസവും, തിരുമണം എന്നും നിക്കാഹ് എന്നീ സിനിമകളും വമ്പന്‍ ഹിറ്റുകളായിരുന്നു.


ree
Fahad and nazriya

2014 ആഗസ്റ്റില്‍ നടന്‍ ഫഗദുമായുള്ള നസ്രിയയുടെ വിവാഹം നടന്നു. അതിനുശേഷം 4 വര്‍ഷത്തോളം നസ്രിയ സിനിമയില്‍ നിന്നും വിട്ടുനിന്നു.

2018ല്‍ അഞ്ജലി മേനോന്‍ ചിത്രം കൂടെയിലൂടെ നസ്രിയ സിനിമയിലേക്ക് തിരിച്ച് വരവ് നടത്തി. ഫഗദ് നായകനാവുന്ന ട്രാന്‍സ് ആണ് റിലീസിനൊരുങ്ങുന്ന നസ്രിയയുടെ അടുത്ത ചിത്രം.


വളരെ കുറച്ച് ചിത്രങ്ങളെ ചെയ്തിട്ടുള്ളുവെങ്കിലും മലയാളികള്‍ക്ക് പ്രിയങ്കരിയാണ് നസ്രിയ. നല്ല കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുന്ന ഈ താരത്തിന്റെ നിരവധി സിനിമകള്‍ നമുക്ക് പ്രതീക്ഷിക്കാം.




Comentarios


KERALAVISION SATELLITE CHANNEL

(Project of KCBL)

logo_coa.png
logo_KCBL.png
KCCL_Logo.png
  • Facebook Social Icon
  • YouTube Social  Icon
OUR CONCERNS

- Keralavision State Channel

- Keralavision News

- Keralavision Movies

- Keralavision Green Card

- Keralavision Family Book

- Keralavision Online

VISIT US

Keralavision Channel Broadcasting Limited,

Ground Floor, Blayees' Avenue,

V P Marakkar Road, Edappally Toll,

Kochi, Kerala, IN - 682024

Keralavision © 2019

bottom of page