മലയാളത്തിന്റെ മോഡലിങ് ലേഡി മംമ്ത
- Keralavision
- Aug 8, 2019
- 1 min read

1984 നവംബര്‍ 14ന് മോഹന്‍ദാസ് ഗംഗ ദമ്പതികളുടെ മകളായി കണ്ണൂരാണ് മംമ്ത ജനിച്ചത്. ബഹറിനിലുള്ള ഇന്ത്യന്‍ സ്‌കൂളിലാണ് മംമ്ത തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ബാഗ്ലൂരിലെ മൗണ്ട് കാര്‍മല്‍ കോളേജില്‍ നിന്നും ബിരുദം കരസ്ഥമാക്കി മംമ്ത. പിന്നീട് ഐബിഎം ,കല്യാണ്‍ കേന്ദ്ര പോലുള്ള അഡ്വടൈര്‍സിങ് കമ്പനികള്‍ക്ക് വേണ്ടി മോഡലിങ് ചെയ്യുവാന്‍ ആരംഭിച്ചു.

200ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെയാണ് മംമ്തയുടെ സിനിമാപ്രവേശം. ബോക്‌സ് ഓഫീസില്‍ ഈ സിനിമ വിജയമായിരുന്നില്ലെങ്കില്‍ക്കൂടി , മംമ്ത അവതരിപ്പിച്ച ഇന്ദിര എന്ന കഥാപാത്രം ഏവരുടേയും ശ്രദ്ധയാകര്‍ഷിച്ചു.
2006ല്‍ നിരവധി സിനിമകളില്‍ മംമ്ത അഭിനയിച്ചു. ബസ് കണ്ടക്ടര്‍ , മധുചന്ദ്രലേഖ, ബാബാ കല്യാണി എന്നിവയെല്ലാം ആ വര്‍ഷം ഇറങ്ങിയതാണ്.മംമ്ത തമിഴില്‍ അരങ്ങേറ്റം കുറിച്ചതും ആ വര്‍ഷം തന്നെയാണ് . വിശാല്‍ നായകനായ സിവപ്പുതിഗരം എന്ന സിനിമയിലൂടെ തമിഴിലും മംമ്ത ശ്രദ്ധേയയായി.

2007ല്‍ തെലുങ്കിലും കന്നടത്തിലും മംമ്ത ചുവടുറപ്പിച്ചു. മമ്മൂട്ടി നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ബിഗ് ബിയിലും മംമ്ത നായികയായി.പിന്നീട് തമിഴിലും തെലുങ്കിലുമായി അവര്‍ നിരവധി സിനിമകളില്‍ അഭിനയിച്ചു. ഗൂലി, കൃഷ്ണാര്‍ജുന, ഹോമം എന്നിവയെല്ലാം ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.
2009ല്‍ ദിലീപ് മംമ്ത ജോഡിയിലിറങ്ങിയ പാസഞ്ചര്‍ വിജയമായരുന്നു. 2010ല്‍ കഥ തുടരുന്നു എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരം മംമ്ത സ്വന്തമാക്കി.
2012ലിറങ്ങിയ മൈ ബോസ് ആണ് മംമ്തയുടെ ഹിറ്റ് ചിത്രങ്ങളിലൊന്ന്. സീരിയസ് കഥാപാത്രങ്ങള്‍ മാത്രമല്ല കോമഡിയും തനിക്ക് വഴങ്ങുമെന്ന് മംമ്ത ഈ ചിത്രത്തിലൂടെ തെളിയിച്ചു.2013ല്‍ സെല്ലുലോയ്ഡ് , 2014ല്‍ റ്റു നൂറ വിത്ത് ലൗ, വര്‍ഷം എന്നീ സിനിമകളൊക്കെയും മംമ്തയുടെ അഭിനയ മികവ് തെളിയിച്ച ചിത്രങ്ങളാണ്.

2015ല്‍ ദിലീപ്-മംമ്ത ജോഡിയില്‍ റ്റു കണ്‍ട്രീസ് എന്ന കോമഡി ചിത്രം പിറന്നു. പിന്നീട് തോപ്പില്‍ ജോപ്പന്‍,കാര്‍ബണ്‍, ജോണി ജോണി എസ് അപ്പാ എന്നീ ചിത്രങ്ങളിലും മംമ്ത അഭിനയിച്ചു. കോടതി സമക്ഷം ബാലന്‍ വക്കീലാണ് അവസാനമായി റിലീസ് ചെയ്ത മംമ്തയുടെ ചിത്രം.
2009ലാണ് മംമ്തയെ കാന്‍സര്‍ എന്ന വ്യാധി പിടികൂടുന്നത്. എന്നാല്‍ സിനിമയില്‍ തുടര്‍ന്ന് കൊണ്ട് തന്നെ ധൈര്യത്തോടെ അവര്‍ പോരാടി. ഏകദേശം 10 വര്‍ഷത്തെ പൊരാട്ട ശ്രമങ്ങള്‍ക്കൊടുവില്‍ മംമ്ത കാന്‍സര്‍ രോഗത്തെ പരാജയപ്പെടുത്തി.
Comentarios