മലയാളി നെഞ്ചേറ്റിയ താരം - ടൊവിനോ തോമസ് (Tovino Thomas)
- Keralavision
- Jul 8, 2019
- 1 min read
Updated: Aug 12, 2019

സിനിമ മോഹവുമായി നടനായും ,സഹനടനായും പ്രേക്ഷകരുടെ മനസില്‍ നായകസ്ഥാനത്തേക്ക് ചേക്കേറിയ താരം , ടൊവിനോ തോമസ്. അഡ്വ.ഇല്ലിക്കല്‍ തോമസിന്റെയും ഷീല തോമസിന്റേയും ഇളയമകനായി 1988 ജനുവരി 21ന് ഇരിങ്ങാലക്കുടയിലാണ് ടൊവിനോ ജനിച്ചത്. ഡോബോസ്‌കോയിലും സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ടൊവിനോ , കോയമ്പത്തൂരിലുള്ള തമിഴ്‌നാട് കോളേജ് ഓഫ് എഞ്ചിനിയറിങില്‍ നി് ബിരുദവും കരസ്ഥമാക്കി. സോഫ്‌റ്റ്വെയര്‍ എഞ്ചിനിയറായി ജോലിയില്‍ പ്രവേശിച്ചെങ്കിലും ടൊവിനോയുടെ മനസില്‍ അഭിനയം തന്നെയായിരുന്നു ലക്ഷ്യം.

2011 ല്‍ അരു റുഷ്ദി സംവിധാനം ചെയ്ത ഗ്രിസല്ലെ എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് ടൊവിനോ അഭിനയരംഗത്തേക്ക് എത്തുന്നത്. 2012ല്‍ സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലൂടെ ചലച്ചിത്ര അഭിനയ രംഗത്തേക്ക് ടൊവിനോ പ്രവേശിച്ചു. 2015 ല്‍ എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി എന്നീ സിനിമകളില്‍ ടൊവിനോയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. 2016ല്‍ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലൂടെയാണ് നായകസ്ഥാനത്തേക്ക് ടൊവിനോ ഉയര്‍ത്തപ്പെടുത്. ഒരു മെക്‌സിക്കന്‍ അപാരത, ഗോദ, മായാനദി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ടൊവിനോ മലയാളി പ്രേക്ഷകരുടെ സ്വന്തമായി മാറി.

2018ല്‍ പുറത്തിറങ്ങിയ അഭിയും നാനുമാണ് ടൊവിനോയുടെ ആദ്യ തമിഴ്ചിത്രം. ധനുഷ് നായകനായ മാരി 2വില്‍ വില്ലനായി ടൊവിനോ തകര്‍ത്തഭിനയിച്ചിരുു. പിന്നീട് ലൂസിഫര്‍, ഉയരെ, വൈറസ് എന്നീ ചിത്രങ്ങളില്‍ ടൊവിനോ ചെയ്ത പോസിറ്റീവ് കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ടൊവിനോയ്ക്ക് ഇപ്പോള്‍ കൈനിറയെ പടങ്ങളാണ്.
Comments