കെട്ടിപ്പിടിക്കാൻ ഹോർമോൺ വേണോ?
- Rejaneesh V R
- Jan 15, 2020
- 1 min read

കമിതാക്കൾ തമ്മിൽ കണ്ടാൽ കെട്ടിപ്പിടിക്കാൻ ഉള്ള തോന്നൽ സ്വാഭാവികമാണ്. പ്രേമം ആണ് ഈ തോന്നൽ ഉണ്ടാക്കുന്നത്. എന്നാൽ രണ്ട് സുഹൃത്തുക്കൾ തമ്മിൽ കണ്ടാൽ കെട്ടിപ്പിടിക്കാൻ തോന്നുന്നത് എന്തുകൊണ്ടാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ?. പല കാരണങ്ങൾ കൊണ്ട് നമുക്ക് മറ്റുള്ളവരോട് ആൺ പെൺ വ്യത്യാസം ഇല്ലാതെ സൗഹൃദം തോന്നാം. എന്നാൽ ചിലരെ ചേർത്ത് പിടിക്കാൻ ഉള്ള ആഗ്രഹം കൂടുതൽ ആയിരിക്കും. അതിനുള്ള കാരണം എന്താണ്?
ഇനി കാമുകീകാമുകൻമാർക്ക് കെട്ടിപ്പിടിക്കാൻ തോന്നുന്നതിന്റെ പിന്നിലെ ശാസ്ത്രം എന്താണ്?
ഇതിന് എല്ലാത്തിനും കൂടി ഉള്ള ഉത്തരം ആണ് ഓക്സിടോസിൻ (oxytocine).
നമുക്കിടയിൽ സ്നേഹം നിലനിർത്തുന്നതിൽ പങ്ക് വഹിക്കുന്ന ഹോർമോൺ ആണ് ഓക്സിടോസിൻ. തലച്ചോറിലെ ഹൈപ്പൊതലാമസ് ആണ് സ്നേഹത്തിന്റെ നായകനെ ഉൽപ്പാദിപ്പിക്കുന്നത്. 'ലൗ ഹോർമോൺ' എന്ന വിളിപ്പേര് ഉണ്ട് ഈ നൂറോ ട്രാൻസ്മിറ്ററിന്. മനുഷ്യനെ സാമൂഹ്യ ജീവി ആക്കുന്നതിൽ പങ്ക് വഹിക്കുന്ന ഹോർമോൺ ആണ് എന്നത് ഇതിന്റെ മതിപ്പ് കൂട്ടുന്നു.
രണ്ടുപേർ, അവർ ഇനി ഭാര്യാ ഭർത്താക്കന്മാർ ആയാൽ പോലും ഈ ഹോർമോൺ ഉണ്ടെങ്കിലേ അവർക്കിടയിൽ സൗഹൃദം ഉണ്ടാവൂ എന്നതാണ് സത്യം. എന്തിനേറെ അമ്മമാർ കുഞ്ഞുങ്ങൾക്ക് മുല കൊടുക്കണം എങ്കിലും ഈ ഹോർമോൺ വേണം. ഇല്ലേൽ പ്രസവ വേദന കാരണം കുഞ്ഞിനോട് ദേഷ്യം തോന്നുന്ന 'അമ്മച്ചി പ്രാന്ത്' അമ്മയ്ക്ക് വരും.
ചുരുക്കത്തിൽ നമ്മുടെ ജീവിതത്തിന് താളം പകരുന്ന അടുപ്പത്തിന്റെ, സ്നേഹത്തിന്റെ പ്രധാന കാരണം ഓക്സിടോസിൻ ആണ്.
Comments