കന്യകാത്വ സർട്ടിഫിക്കറ്റ് !
- Rejaneesh V R
- Jan 23, 2020
- 1 min read

ആധുനിക കാലത്തും അനാചാരങ്ങൾക്ക് പഞ്ഞമില്ലെന്നു മനസിലാക്കാൻ സഹായിക്കുന്ന ഒരു ലിബിയൻ ചിത്രമാണ് അവിടത്തെ കന്യകാത്വ പരിശോധനയുടെ ചരിത്രം .
വിവാഹ ദിവസം തന്നെ വധൂവരന്മാർ മണിയറയിൽ കയറി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം. കിടക്കയിൽ വെള്ള വസ്ത്രം ആണ് വിരിയായി ഉപയോഗിക്കുക. പെൺകുട്ടി കന്യക ആണെങ്കിൽ വെള്ള കിടക്ക വിരിയിൽ പതിയുന്ന രക്തക്കറ വരൻ പുറത്തു കാത്തുനിൽക്കുന്ന ബന്ധുക്കളെ കാണിക്കണം . അവൾ കന്യകയാണെന്നു ബോധ്യപ്പെട്ടാലേ ആ വിവാഹം നിയമപരമായി അംഗീകരിക്കപ്പെടുകയുള്ളു.
വിരിപ്പിൽ രക്തക്കറ പുരണ്ടില്ലെങ്കിൽ ആ പെൺകുട്ടിയുടെ ജീവിതം കഷ്ടത്തിലാകും!
സംഭോഗ സമയത് ചോര പൊടിഞ്ഞില്ലെങ്കിലോ എന്നോർത്ത് പല പെൺകുട്ടികളും മണിയറയിലേക്ക് വരുമ്പോൾ ചെറിയൊരിനം അട്ടകളെ (Leech ) കൂടെ കരുതും. ശരീരത്തിൽ ചോര കുടിച്ചു വീർത്ത അട്ടയെ സംഭോഗ വേളയിൽ അയാളറിയാതെ ബെഡ്ഷീറ്റിൽ അമർത്തി ചോര പൊടിക്കും. വരനും ബന്ധുക്കളും അത് കണ്ട് സന്തോഷിക്കും!.
പിൽക്കാലത്ത് രക്തം പൊടിയാത്ത കന്യകമാർ ഡോക്ടറുടെ സഹായത്തോടെ പരിശോധന നടത്തി വൈവാഹിക ജീവിതം സംരക്ഷിച്ചു. ഡോക്ടർ കന്യകാത്വ സർട്ടിഫിക്കറ്റ് നൽകി ചിലരെ ഒക്കെ രക്ഷിച്ചു.
പക്ഷെ അപ്പോഴും പ്രശ്നം അവസാനിച്ചില്ല. പല സ്ത്രീകളിലും ഇലാസ്തികതയുള്ള ചർമ്മം ആണ് ഉള്ളത്. സംയോഗ സമയത്തു ഇത് വികസിക്കുകയാണ് ചെയ്യുന്നത്! അവർക്ക് എങ്ങനെ സർട്ടിഫിക്കറ്റ് കൊടുക്കും ?.
picture courtesy: https://in.pinterest.com/pin/618259855076298865/
Comentários