രണ്ട് പേർ തമ്മിൽ ചുംബിക്കുമ്പോൾ ലോകം മാറുമോ ?
- Rejaneesh V R
- Jan 24, 2020
- 1 min read

അതെ മാറും. ഒരു തരത്തിൽ ചുറ്റുമുള്ള ലോകത്തെ അനുകൂലമായി മാറ്റി എടുക്കാനുള്ള കഴിവ് ചുംബനം അവർക്ക് നൽകും എന്നാണ് പഠനങ്ങൾ പറയുന്നത്. ചുംബനം ശരീരങ്ങളെ പരസ്പരം അടുപ്പിക്കുന്ന ഒരു സംഗതി മാത്രം അല്ല. അത് ആശ്വാസവും ധൈര്യവും ഉണ്ടാക്കുന്ന ഒരു പ്രവർത്തി കൂടി ആണ് .
ഭയ ചകിതരായ രണ്ടുപേർ , അല്ലെങ്കിൽ അവരിൽ ഒരാൾക്ക് ഭയം ഉള്ളപ്പോൾ ചുംബിച്ചാൽ നിമിഷങ്ങൾക്കുള്ളിൽ ആ ഭയം അലിഞ്ഞു ഇല്ലാതെയാവും. ചുറ്റും അവരെ ഭയപ്പെടുത്തുന്ന കാര്യങ്ങളിൽ നിന്നും പെട്ടന്ന് മോചിതർ ആകും. കാനഡയിലെ വാൻകുവറിൽ 2011 ൽ നടന്ന കലാപത്തിൽ കത്തി നിന്ന തെരുവിൽ പെട്ട് പോയ കാമുകിയെ രക്ഷിക്കാനായി കാമുകൻ ആയ തോമസ് അവളെ ചേർത്ത് പിടിച്ചു ചുംബിച്ചു. പിറ്റേന്ന് ഫോട്ടോ ജേര്ണലിസ്റ് റിച്ച ലാമിന്റെ ക്യാമറയിലൂടെ ലോകം ആ ചിത്രം കണ്ടു. തുടർന്നുള്ള ചർച്ചയിൽ, പോലീസിന്റെ ലാത്തി ചാർജിൽ പേടിച്ച തന്റെ കാമുകി സ്‌കോട് ജോൺസിനെ ആശ്വസിപ്പിക്കാൻ നോക്കി പരാജയപ്പെടുമ്പോൾ പിന്നെ ചെയ്യാൻ തോന്നിയത് ചെയ്തു എന്നും അത് ഫലം കണ്ടു എന്നും തോമസ് അലക്‌സാണ്ടർ ലോകത്തോട് പറഞ്ഞു.
ലൈംഗിക ഉത്തേജനം മാത്രമല്ല ചുബനം സാധ്യമാക്കുന്നത് എന്ന് ചുരുക്കം. നമ്മുടെ തലച്ചോറിലെ സംവേദനങ്ങൾ കൈകാര്യം ചെയ്യുന്ന സൊമാറ്റിക് സെൻസറി കോർട്ടക്സിൽ ഏറ്റവും കൂടുതൽ ഭാഗം മാറ്റി വച്ചിരിക്കുന്നത് ചുണ്ടിൽ നിന്നുള്ള സംവേദനങ്ങളെ പ്രോസ്സസ് ചെയ്യാനായിട്ടാണ്.
അവലംബം: രതിരഹസ്യം , ജീവൻ ജോബ് തോമസ്
image courtesy: https://www.google.com/url?sa=i&url=https%3A%2F%2Fwww.buzzfeed.com%2Fcraigsilverman%2Fthe-famous-kissing-couple-from-the-vancouver-riots-are-still&psig=AOvVaw1NNq4QIUZxe26Y_AGblkJX&ust=1579925266746000&source=images&cd=vfe&ved=0CAkQjhxqFwoTCPCi7Lqum-cCFQAAAAAdAAAAABAD
Comments