ഒരേ ഒരു സൂപ്പർ സ്റ്റാറും ഒരേ ഒരു ദർബാറും
- Krishnadas K
- Jan 15, 2020
- 1 min read
കഴിഞ്ഞ നൂറ്റാണ്ടിന്റെ എൺപതുകളാണ് കാലം. ഇന്നത്തെ ഒരേ ഒരു സൂപ്പർ സ്റ്റാർ പടവുകൾ ഓരോന്നായി കയറി വരുന്നതെ ഉള്ളു. മുൻകോപത്തിന്റെ കാര്യത്തിലായിരുന്നു അദ്ദേഹം അന്ന് കൂടുതൽ അറിയപ്പെട്ടിരുന്നത്. സേലത്ത് വെച്ച് പ്രകോപിച്ച ഒരു പത്രപ്രവർത്തകനെ സ്‌കൂട്ടറിൽ പിന്തുടർന്ന് മർദ്ദിച്ച കഥ ദൃക്‌സാക്ഷിയായിരുന്ന ഒരു സുഹൃത്ത് പറഞ്ഞു കേട്ടിട്ടുണ്ട്. ആ വാർപ്പിൽ സൃഷ്‌ടിച്ച ഒരു പോലീസ് കഥാപാത്രമായി സൂപ്പർ സ്റ്റാർ ആടി തിമിർക്കുമ്പോൾ ആദിത്യ അരുണാചലം എന്ന മുംബൈ പോലീസ് കമ്മീഷണർ, തീയറ്ററുകൾ പൂരപ്പറമ്പുകൾ ആക്കി മാറ്റുന്നു. അച്ഛനും മകളും തമ്മിലെ ആത്മ ബന്ധത്തിന്റെ ഇഴ നെയ്യുന്ന ഭാഗങ്ങൾ ഒഴിച്ച് മറ്റെല്ലാ സമയത്തും വെടിയൊച്ചയും പഞ്ച് വാചകങ്ങളും കൊണ്ട് തീവ്ര വിശറികൾക്ക് ആനന്ദം പകരുന്നുണ്ട് സൂപ്പർ സ്റ്റാർ. (അത്രക്ക് തീവ്രമല്ലാത്തവർ വിവേചന ബുദ്ധി ഹെൽമെറ്റിന്റെ കൂടെ പുറത്തു വെച്ച് കയറുന്നതാവും ബുദ്ധി.) എന്തായാലും സിനിമ പണക്കൊയ്ത് തുടരുന്നതായാണ് റിപ്പോർട്ട്. നിർമ്മാതാക്കൾ പുറത്തു വിട്ട കണക്കനുസരിച്ച് കഴിഞ്ഞ അഞ്ചു ദിവസം കൊണ്ട് ചിത്രത്തിന്റെ തിയറ്റർ വരുമാനം നൂറ്റി അമ്പതു കോടി കടന്നുവത്രെ..
pic courtesy: https://twitter.com/LycaProductions

Comments