എന്താണ് കൊറോണ വൈറസ്
- Krishnadas K
- Jan 23, 2020
- 1 min read
ചൈനയിലെ വുഹാൻ പ്രവിശ്യയിൽ കണ്ടെത്തി ലോകത്തെ ആകെ ആശങ്കയിൽ ആഴ്ത്തിയ കൊറോണ വൈറസ് അടിസ്ഥാനപരമായി ഒരു ശ്വാസകോശ സംബന്ധിയായ രോഗമാണ്. മൃഗങ്ങളിൽ സാധാരണയായി കണ്ടു വരാറുള്ള ഈ രോഗം, അപൂർവമായി മനുഷ്യരിലും പടരാറുണ്ട്. സാധാരണ ജലദോഷം, ചുമ, തൊണ്ട വേദന, എന്നിവയോടൊപ്പം ചിലപ്പോൾ തലവേദനയും പനിയും ഈ രോഗത്തിന്റെ ലക്ഷണങ്ങളായി വരാറുണ്ട്. പൊതുവെ വലിയ അപകടകാരിയായി ഈ രോഗത്തെ വിലയിരുത്താറില്ലെങ്കിലും പ്രതിരോധ ശേഷി കുറവായ വൃദ്ധരിലും ചെറിയ കുഞ്ഞുങ്ങളിലും ഇത് സങ്കീർണമായ ന്യുമോണിയ അല്ലെങ്കിൽ ബ്രോങ്കൈറ്റിസ് ആയി പ്രത്യക്ഷപ്പെടാറുണ്ട്. തുപ്പൽ കഫം എന്നിവയിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഇത് പടരുന്നത്. രോഗിയെ സ്പര്ശിക്കുന്നതിൽ കൂടിയും ഇത് പകരാം. സാധാരണ പനിക്കുള്ള ചികിത്സയിലൂടെ ഇതിന്റെ ലക്ഷണങ്ങൾ മാറ്റാവുന്നതാണ്. എങ്കിലും ചിലപ്പോൾ ഇത് ഗുരുതരം ആവാറുണ്ട്. ഈ വൈറസിന്ന് പ്രതിരോധ മരുന്ന് ഇത് വരെ ഇല്ല. രോഗം സ്ഥിരീകരിച്ചിട്ടുള്ള പ്രദേശങ്ങളിലെ ജനങ്ങൾ വേണ്ട കരുതൽ പാലിക്കുകയും ആരോഗ്യ രംഗത്തെ അധികാരികൾ നൽകുന്ന നിർദേശങ്ങൾ പാലിക്കുകയും ചെയ്‌താൽ രോഗം സ്വയം വരുത്താതെയും മറ്റുള്ളവർക്ക് പകർത്താതെയും നോക്കാനാവും.

pic courtesy: https://today.duke.edu/sites/default/files/styles/story_hero/public/HERO_coronavirus.jpg?itok=37Lqw0WT
Comments