ഇന്ത്യയുടെ വ്യോമമിത്ര ബഹിരാകാശത്തേക്ക് ......
- Akhila Dhaneesh
- Jan 23, 2020
- 1 min read

മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഗഗൻയാൻ പദ്ധതിയുടെ പരീക്ഷണപ്പറക്കലിന് സ്‌പേയ്‌സ് റോബോട്ട് തയ്യാറെടുക്കുന്നു. മനുഷ്യനില്ലാതെ
ഈ വർഷം അവസാനം നടക്കുന്ന ആദ്യപരീക്ഷണത്തിൽ ബഹിരാകാശത്തേക്ക് പറക്കുക ഒരു സ്‌ത്രീ റോബോട്ട് ആയിരിക്കും. വ്യോമമിത്ര എന്ന് പേരിട്ടിരിക്കുന്ന ഹ്യൂമനോയ്ഡ് ഐഎസ്‌ആർഒയുടെ സഹകരണത്തോടെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസാണ് വ്യോമമിത്രയെ വികസിപ്പിച്ചത്. നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന ഏറ്റവും ആധുനികമായ സ്‌പെയ്‌സ് റോബോട്ട് ആയിരിക്കുമിത്.
ഭൂമിയിൽനിന്നുള്ള നിർദേശങ്ങൾ സ്വീകരിച്ച് പ്രവർത്തിക്കാനും പ്രതികരിക്കാനും വ്യോമമിത്രയ്‌ക്ക് കഴിയും. മനുഷ്യരൂപത്തിലുള്ള റോബോട്ടിന് ചലിക്കാൻ കഴിയുമെങ്കിലും കാലുകളുണ്ടാകില്ല. ബഹിരാകാശത്തെ അവസ്ഥയെ സൂക്ഷ്‌മമായി ‘നിരീക്ഷി’ക്കാനും വിശകലനംചെയ്യാനും കഴിയുമെന്ന പ്രത്യേകതയുമുണ്ട്. ബഹിരാകാശവാഹനത്തിന്റെ സ്വിച്ച് പാനലടക്കം പ്രവർത്തിപ്പിക്കാനും കഴിയും.
Comments