ട്രെന്റിങായി ദ സോയ ഫാക്ടര്‍
- Keralavision
- Sep 3, 2019
- 1 min read

ദുല്‍ക്കര്‍ സല്‍മാനും സോനം കപൂറും ഒന്നിക്കുന്ന ദ സോയ ഫാക്ടറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രം ദുല്‍ക്കറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ്. 1983ല്‍ ഇന്ത്യ ലോകകപ്പ് നേടിയ ദിവസം ജനിച്ച സോയ ലോകകപ്പ് ജയിക്കാന്‍ ടീമിന്റെ ഭാഗ്യ ഘടകമായി തിരഞ്ഞെടുക്കുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരങ്ങളായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
2008ല്‍ പ്രസിദ്ധീകരിച്ച അനുജ ചൗഹാന്റെ ദ് സോയ ഫാക്ടര്‍ എന്ന പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. പ്രദ്യുമ്നന്‍ സിങ് ആണ് തിരക്കഥ ഒരുക്കുന്നത്.
コメント