'കുടത്തിൽ ഒരു ഗർഭം' !
- Rejaneesh V R
- Feb 6, 2020
- 1 min read

പുരുഷബീജം അണ്ഡവുമായി ചേരുമ്പോൾ ആണ് ഗർഭോൽപ്പാദനം നടക്കുന്നത്. സാധാരണ ഗതിയിൽ അല്ലാതെ കൃത്രിമമായും ഇത് നടത്താറുണ്ട് . ശാസ്ത്രീയ അറിവിന്റെ അടിസ്ഥാനനത്തിൽ ആണ് ഇത് ചെയ്യുന്നത്. എന്നാൽ പുരാണങ്ങളിൽ അങ്ങനെ ഒന്നും ആവശ്യം ഇല്ല.
സാധാരണ ഗതിയിൽ അല്ലാതെ ജനിച്ച അനേകം വീരന്മാർ പുരാണങ്ങളിൽ ഉണ്ട്. അവരെ 'അയോനിജന്മാർ ' എന്ന് പറയും. പാണ്ഡവ കൗരവന്മാരുടെ ഗുരുവായ ദ്രോണർ ജനിച്ചത് കുടത്തിൽ നിന്നാണ്.
ഭരദ്വാജൻ എന്ന മുനി സുന്ദരിയായ ഒരു പെണ്ണ് കുളിക്കുന്നത് കണ്ട് കാമപരവശനായി. തുടർന്ന് അദ്ദേഹത്തിന് സ്‌ഖലനം ഉണ്ടായി. മുനി അത് സ്വയം ഒരു കുടത്തിലാക്കി. കുടത്തിൽ (ദ്രോണത്തിൽ) നിന്നും ജനിച്ചത് കൊണ്ട് 'ദ്രോണർ' എന്ന് പേര് ലഭിച്ചു.
Comments