നമ്മുടെയെല്ലാം 'അമ്മ' ആര് ?
- Rejaneesh V R
- Feb 4, 2020
- 1 min read

ഒരു ആഫ്രിക്കക്കാരിയാണ് നമ്മുടെ എല്ലാവരുടെയും 'അമ്മ' എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?
വിശ്വസിച്ചേ മതിയാകൂ എന്നാണു പുതിയ ജീനോം പഠനങ്ങളും പറയുന്നത്.
മനുഷ്യൻ ഉണ്ടായത് ആഫ്രിക്കയിൽ ആണെന്ന് നേരത്തെ തന്നെ ശാസ്ത്രലോകം മനസിലാക്കിയിരുന്നു. പല രാജ്യങ്ങളും അവരുടേതായ നിലകളിൽ ഗവേഷണങ്ങളും തുടരുന്നുണ്ട്. 2018 ൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള പല മേഖലയിലെയും ഗവേഷകർ ഒരുമിച്ചുള്ള പഠനങ്ങൾ നിന്നും ഉള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഈ കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ വെളിച്ചത്തിൽ ആഫ്രിക്കയിൽ നിന്നുള്ള മനുഷ്യന്റെ സഞ്ചാരവും കുടിയേറ്റവും ഒക്കെ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് നമ്മൾ ഹോമോസാപ്പിയൻസ് എന്ന് വിളിക്കുന്ന ജീവിവർഗ്ഗം വന്ന വഴി കൃത്യമായി മനസിലാക്കിയിട്ടുണ്ട്. ആഫ്രിക്കയിൽ നിന്നാണ് നമ്മൾ ഇന്ത്യക്കാരും വന്നത് എന്നതാണ് സത്യം. അതായത് നമ്മുടെ 'അമ്മ' ഒരു ആഫ്രിക്കക്കാരി ആണ്.
Comments