ബിപി മരുന്ന് കഴിക്കുന്നവരാണോ നിങ്ങൾ എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ ......
- Akhila Dhaneesh
- Feb 4, 2020
- 1 min read

ഇന്ന് പ്രായഭേദമന്യേ എല്ലാവരിലും കാണുന്ന ഒന്നാണ് ബിപി .മരുന്ന് കൊണ്ട് ഇത് നിയന്ത്രിക്കാനാകും എന്നാണ് എല്ലാവരുടെയും ധാരണ, എന്നാൽ ജീവിത ശൈലിയിൽ ഉള്ള ക്രമീകരണങ്ങളും അത്യന്താപേക്ഷിതം തന്നെ. നിത്യേനയുള്ള വ്യായാമം,
ഭക്ഷണത്തിൽ കറിയുപ്പിന്റെ നിയന്ത്രണം, സ്ട്രെസ് കുറയ്ക്കൽ, അമിതവണ്ണ നിയന്ത്രണം തുടങ്ങിയ ജീവിതശൈലീ മാറ്റങ്ങൾ പ്രാവർത്തികമാക്കുകയാണെങ്കിൽ ബിപിക്കുള്ള മരുന്നുകളുടെ അളവ് കുറയ്ക്കാനാവുമെന്നു മാത്രമല്ല ഉയർന്ന ബിപി മൂലമുണ്ടാവുന്ന പല സങ്കീർണതകളേയും മാറ്റി നിർത്താനും കഴിയും....
മരുന്നുകൾ മുടങ്ങാതെ കഴിക്കണം ഒരു കാരണവശാലും ഡോക്ടർ നിർദേശപ്രകാരം അല്ലാതെ മരുന്നുകൾ നിർത്താനോ പറഞ്ഞിരിക്കുന്ന ഡോസ് നിന്ന് കുറയ്ക്കണോ പാടുള്ളതല്ലാ .
ഉയർന്ന ബിപിക്ക് ഉപയോഗിക്കുന്ന പല മരുന്നുകൾക്കും പാർശ്വഫലങ്ങൾ ഉണ്ടാവാറുണ്ട്. പല മരുന്നുകൾക്ക് പല രീതിയിലാണ് അവ. വിട്ടുമാറാത്ത ചുമ, പുരുഷന്മാരിൽ ഉദ്ധാരണപ്രശ്നങ്ങൾ, കൊളസ്ട്രോൾ പ്രശ്നങ്ങൾ തുടങ്ങിയവ ഉദാഹരണം. മരുന്നുകൾ കഴിക്കുമ്പോൾ പാർശ്വഫലങ്ങൾ അനുഭവപ്പെട്ടാൽ ഡോക്ടറെ അറിയിക്കുക
Comments