അങ്ങിനെ ആ നിയമ ലംഘനം പൊളിച്ചടുക്കി... ഇനി?
- Krishnadas K
- Jan 13, 2020
- 1 min read

picture courtesy: https://english.mathrubhumi.com/polopoly_fs/1.4437034.1578824785!/image/image.jpg_gen/derivatives/landscape_894_577/image.jpg
കഴിഞ്ഞ രണ്ട് ദിവസങ്ങളായി കൊച്ചിയിലെ മരട് എന്ന കൊച്ചു പ്രദേശം അന്തർദേശീയ ശ്രദ്ധ നേടിയ ഒരു കാഴ്ചയുടെ വേദിയായിരുന്നു. പാരിസ്ഥിതിക നിയമങ്ങൾക്ക് ഒരു വിലയും കൊടുക്കാതെ ലഭിച്ച അനുമതിയുടെ ബലത്തിൽ നിർമിച്ച നാല് കൂറ്റൻ ഫ്ലാറ്റുകൾ വെറും രണ്ടു ദിവസത്തെ സമയം കൊണ്ട് ഇല്ലാതായി. ക്ഷണ നേരം കൊണ്ട് ആ പടുകൂറ്റൻ കെട്ടിടങ്ങൾ പൊളിഞ്ഞു വീഴുന്ന കാഴ്ച നേരിലും ടെലിവിഷൻ സ്‌ക്രീനിലുമായി അനവധി ആളുകൾ അത്ഭുതത്തോടെ കണ്ടിരുന്നു. നിയമ വാഴ്ച്ചയുടെ പുനഃസ്ഥാപനമായി ഇത് വാഴ്ത്തപ്പെടുമ്പോൾ യാതൊരു നാശവും കൂടാതെ ഇത് പൊളിച്ചടുക്കിയ വൈദഗ്ദ്യത്തിന് അനുമോദനങ്ങളും ലഭിച്ചു. പൊളിച്ച ഫ്ളാറ്റിലെ അന്തേവാസികളുടെ പ്രശ്നങ്ങൾ അവരുടെ മാത്രം സ്വകാര്യ ദുഃഖമായി ചുരുങ്ങി..
നാടകാന്ത്യം ശുഭമാണോ? ശക്തമായ ഈ നടപടി ഭാവിയിലെ നിയമലംഘനങ്ങൾക്ക് ഫലപ്രദമായൊരു തടയാവുമോ? സ്വകാര്യ നേട്ടം മാത്രം ലക്ഷ്യമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥ രാഷ്ട്രീയ സഹകരണ സംഘങ്ങൾക്ക് വീണ്ടുവിചാരമെങ്കിലും ഉണ്ടാവുമോ? ഈ ഭൂമി വരാൻ ഇരിക്കുന്ന തലമുറകൾക്ക് അവകാശപ്പെട്ടതാണ് എന്ന ബോധം പ്രബലമാവുമോ? പരിസ്ഥിതിയുടെ കാര്യത്തിൽ ഒരു കരുതൽ എങ്കിലും ഉണ്ടാവുമോ?
ചോദ്യങ്ങൾ കാറ്റിൽ ആടി ഉലയുമ്പോൾ ഉള്ളിൽ ഒരു അവിശ്വാസി പൊട്ടിച്ചിരിക്കുന്നു...
留言