അഞ്ചാം പാതിരയിലെ 'റിപ്പർ രവി' ആരാണ് ?
- Rejaneesh V R
- Jan 31, 2020
- 1 min read

അഞ്ചാം പാതിരാ എന്ന ക്രൈം ത്രില്ലറിൽ ചിത്രത്തിൽ ഇന്ദ്രൻസ് അവതരിപ്പിച്ച കഥാപാത്രമാണ് 'റിപ്പർ രവി'. യഥാർഥത്തിൽ നടന്ന കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ കൂടി ആയ മിഥുൻ മാനുവൽ തോമസ് കഥ തയ്യാറാക്കിയത്. ആളുകളെ കൊല്ലുന്നതിൽ ലഹരി കണ്ടെത്തുന്ന ഒരു സീരിയൽ കില്ലർ ആണ് ചിത്രത്തിലെ 'റിപ്പർ രവി'.
കേരളത്തിൽ അങ്ങോളമിങ്ങോളം പതിനാറ് കൊലപാതകം നടത്തി ഭീതി പടർത്തി പൊലീസിന് ഒരു തുമ്പും കൊടുക്കാതെ നടന്ന റിപ്പർ ചാക്കോ ആണ് ഇതിലെ 'റിപ്പർ രവി' എന്ന കഥാപാത്രമായി മാറിയത്. കേരളത്തിൽ നടത്തിയ കൊലകൾ പോലെ modus operandi ഉള്ള ഒരു കൊലപാതകം തമിഴ്‌നാട്ടിൽ നടന്നപ്പോൾ ആണ് ചാക്കോ പിടിയിലായത്. ഗൂഡല്ലൂരിൽ ഒരു ചാരായ ഷാപ്പിലെ രണ്ട് ജോലിക്കാരെ തലക്കടിച്ചു കവർച്ച നടത്താൻ ശ്രമിക്കുമ്പോഴാണ് ഇയാൾ പിടിയിലായത്.
രാജാക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കെ.ഡി. ആയ ചാക്കോ ആണ് അഞ്ചാം പാതിരായിലെ 'റിപ്പർ രവി'.
Comments