ആണി െൻ്റ ചന്തം പെണ്ണിനായുള്ള കഷ്ടപ്പാടോ ?
- Rejaneesh V R
- Jan 9, 2020
- 1 min read

ആണിനാണോ പെണ്ണിനാണോ ചന്തം കൂടുതൽ എന്ന് ആരെങ്കിലും ചോദിച്ചാൽ ചിലരൊക്കെ സ്ഥിരം പറയുന്ന ഒരു ഉത്തരമുണ്ട്. ആൺ മയിലി െൻ്റ പീലി കണ്ടിട്ടില്ലേ , എന്തൊരു ഭംഗിയാണ്. ആ പീലി വിടർത്തി അതിങ്ങനെ നിൽക്കുന്നത് കാണാൻ വല്ലാത്തൊരു സൗന്ദര്യമാണ്. അതുപോലെ തന്നെ സിംഹം, പൂവൻകോഴി അങ്ങനെ നമ്മുടെ ചുറ്റിനുമുള്ള ചില ജീവികളെ കൂടി ഉദാഹരണമായി ചൂണ്ടി കാണിച്ചു പറയും. നോക്കൂ അവയിലോക്കെ ആണുങ്ങൾക്കാണ് ചന്തം എന്ന്. അതുകൊണ്ട് ആണുങ്ങളാണ് കേമന്മാരെന്ന്.
പ്രകൃതി നിർദ്ധാരണ (natural selection) ത്തിലൂടെയാണ് ജീവികളിൽ അവർക്ക് അനുകൂലമോ പ്രതികൂലമോ ആയ അവയവ മാറ്റങ്ങൾ ഉണ്ടാകുന്നത്. ആ ജീവിയുടെ നിലനിൽപ്പ് ഇൗ മാറ്റവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ആൺ മയിൽ പീലി ഉപയോഗിക്കുന്നത് പെണ്ണിനെ, അതായത് അതി െൻ്റ ഇണയെ ആകർഷിക്കാൻ ആണ്. ആൺ മയിലുകളിൽ പീലി ഉള്ള മയിലിനാണ് ഇണയെ കിട്ടാൻ എളുപ്പം. അതായത് പെൺ മയിൽ നല്ല പീലിയുള്ള ആൺ മയിലിനെ ആണ് ഇണ ചേരാനായി തെരഞ്ഞെടുക്കുക. ഇൗ തെരഞ്ഞെടുപ്പിൽ പങ്കെടുത്ത് വിജയിക്കണമെങ്കിൽ പീലിയൊക്കെ നന്നായി െമയ്ൻ െൻ്റ ൻ ചെയ്യണം. ഇല്ലേൽ ആ സയംവരത്തിൽ ഔട്ട് ആകുമെന്ന് സാരം.
അതായത് ആണി െൻ്റ ആവശ്യമാണ് അവന്റെ പീലി. ഇല്ലേൽ ആ പെണ്ണ് നല്ല പീലിയുള്ള മറ്റൊരു ത്തനെ ഇണയായി തെരഞ്ഞെടുക്കും. ആണി െൻ്റ പീലി അവ െൻ്റ അതിജീവനത്തി െൻ്റ പ്രശ്നമാണ്. പെണ്ണിന് ഇൗ കഷ്ടപ്പാട് ഒന്നും ഇല്ലാതെ തന്നെ ഇണയെ കിട്ടും. അതിനർഥം , തലമുറ നിലനിർത്താനുള്ള ആണി െൻ്റ കഷ്ടപ്പാട് ആണ് അവ െൻ്റ പീലി. ഇനി നിങ്ങൾ പറയൂ ആർക്കാണ് ഭംഗി എന്ന്!
Comentários