ആരും അറിയാതെ പോയ ഒരു പ്രയത്നത്തിന്റെ കഥ....
- Akhila Dhaneesh
- Jan 13, 2020
- 1 min read

രതീഷ് ബാലകൃഷ്ണപൊതുവാള്‍ സംവിധാനം ചെയ്ത ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ 2019 ല്‍ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. സുരാജ്,സൗബിൻ ,സൈജു കുറുപ്പ് എന്നിവരായിരുന്നു ഇതിലെ പ്രധാന അഭിനേതാക്കൾ. എന്നാൽ കുട്ടികളടക്കം ഉള്ള പ്രേക്ഷകരെ അമ്പരപ്പിച്ചത് ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന റോബോട്ട് ആയിരുന്നു. ആരാണീ റോബോട്ട്? ഇത് മനുഷ്യനോ അതോ യന്ത്രമോ...? തുടങ്ങിയ സംശയങ്ങള്‍ സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ മനസ്സിലും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആ സത്യം വെളിപ്പെടുത്തിയത് .മിനിസ്‌ക്രീനിലെ കോമഡി ഷോകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരെ ചിരിപ്പിച്ച സൂരജ് തേലക്കാടനാണ് യഥാർത്ഥത്തിൽ നമ്മളിലേക്ക് എത്തിയ റോബോട്ട് ...
Comments