ഒരു മാർഗ്ഗവും ഇല്ലാത്തപ്പോൾ കളിച്ച കളിയുമായി ബിബിൻ ജോർജ്ജ്
- Keralavision
- Jul 29, 2019
- 1 min read

ബിബിൻ ജോർജ്ജ്, നമിത പ്രമോദ്, ഗൗരി കിഷന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി, ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന മാര്‍ഗംകളിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാര്‍ഗംകളി. കോമഡിയും സസ്പെന്‍സും ചേര്‍ന്ന മാസ് എന്റര്‍ടെയ്‌നറായിരിക്കും ചിത്രം.

ഡയലോഗുകള്‍ രചിച്ചിരിക്കുന്നത് ബിബിന്‍ ജോര്‍ജ് തന്നെയാണ്. ഈ ചിത്രത്തില്‍ ബിബിന്‍ ജോര്‍ജ് ഒരു ഗാനവും ആലപിച്ചിട്ടുണ്ട്. വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ബൈജു സന്തോഷ്, സിദ്ദിഖ്, ശാന്തികൃഷ്ണ, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ഹരീഷ് കണാരന്‍, ബിന്ദു പണിക്കര്‍, സുരഭി സന്തോഷ്, സൗമ്യാമേനോന്‍ തുടങ്ങിയവരാണ് പ്രധാനതാരങ്ങള്‍. ഓഗസ്റ്റില്‍ ചിത്രം റിലീസിനെത്തും.
Comments