കുഞ്ഞുപ്രണയകാലം - 'മാർക്കോണി മത്തായി' ലെ കുഞ്ഞുമനസ്സിന്റെ കുസൃതി നിറഞ്ഞ പ്രണയം വൈറലാക്കി ആരാധകർ
- Keralavision
- Jul 10, 2019
- 1 min read

സനൽ കളത്തിൽ സംവിധാനം ചെയ്തു ജയറാം, വിജയ് സേതുപതി കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന മാർക്കോണി മത്തായി എന്ന ചിത്രത്തിലെ ഇതെന്തൊ എന്നു തുടങ്ങുന്ന ഗാനം യൂ ട്യൂബിലും, ടീവി ചാനലുകളിലും പ്രേക്ഷക ശ്രദ്ധ ആകർഷിച്ചു മുന്നേറുന്നു.....
കേരളവിഷൻ ചാനലിൽ ബൂം ബൂം ബൂമറാങ് എന്ന കുട്ടികളുടെ പരിപാടിയിലൂടെ ബാല അവതാരകയായി ശ്രദ്ധ നേടിയ മഞ്ചാടിയും, ഉപ്പും മുളകും ഫെയിം അൽസബീത്തും ആണ് ഗാനരംഗത്തെ എത്രയും ജനകീയമാക്കിയത്. ഒറ്റച്ചിലമ്പു എന്ന പരമ്പരയിലൂടെ അഭിനയ രംഗത്ത് വന്ന മഞ്ചാടി ഷാജോൺ സംവിധാനം ചെയ്ത ബ്രദേഴ്സ് ഡേയിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
താഴെ വിഡിയോ കാണാം
Comments