കൂട്ടത്തോടെ കുടുങ്ങി കൂടത്തായി ടീം .
- Akhila Dhaneesh
- Jan 10, 2020
- 1 min read

അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വരെ ചര്‍ച്ചയായ കുറ്റകൃത്യമാണ് കൂടത്തായി കൂട്ടകൊലപാതക കേസ്. ഒരു കുടുംബത്തിലെ ആറു പേരെ മരുമകള്‍ കൊലപ്പെടുത്തിയെന്ന സമൂഹ മനസാക്ഷിയെ നടുക്കിയ ആ സംഭവത്തെക്കുറിച്ച് ഒന്നിലേറെ സിനിമകളും ഒരു സീരിയലും അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഒരു വിവാദത്തിലൂടെ മറ്റൊരു നേട്ടം കൈവരിക്കാനൊരുങ്ങിയ മോഹന്‍ലാല്‍-ആന്‍റണി പെരുമ്പാവുര്‍ ചിത്രം, ഡിനി ഡാനിയല്‍ നായികയാവുന്ന ചിത്രം, ഫ്‌ളവേര്‍സ് ടിവി നിര്‍മ്മിക്കുന്ന പരമ്പര എന്നിവയായിരുന്നു കൂടുത്തായി സംഭവത്തെ ആസ്പദമാക്കി പുറത്തുവരാനിരുന്ന കലാസൃഷ്ടികള്‍. എന്നാല്‍ ഈ സിനിമകളുടേയും സീരിയലിന്‍റേയും നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ് കോടതിയിപ്പോൾ. ഇതേ തുടർന്ന് പ്രേക്ഷ്കരിലേക്കു എത്താനിരിക്കുന്ന കൂടത്തായി കലാസൃഷ്ടികളുടെ അവസ്ഥ എന്ത് ...?
Comments