കൊറോണ വിദ്യാർത്ഥിനിയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി
- Akhila Dhaneesh
- Jan 31, 2020
- 1 min read

കൊറോണ വൈറസ് സ്ഥിരീകരിച്ച തൃശൂരിലെ പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മന്ത്രി കെ.കെ. ശൈലജ.വിദ്യാര്‍ഥിനിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി. അര്‍ധരാത്രിയോടെ തൃശൂരില്‍ എത്തിയ മന്ത്രി പെൺകുട്ടിയുടെ ചികിത്സ വിലയിരുത്തി.സംസ്ഥാനത്ത് 1053 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 15പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്. ഇവരുടെ പരിശോധന ഫലം പുറത്തുവരേണ്ടതുണ്ട് .കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 213 ആയി
Comments