കപ്പേള ഒരുങ്ങുന്നു .
- Jithu Jacob
- Feb 3, 2020
- 1 min read
ദേശീയ പുരസ്‌കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ‘കപ്പേള’യുടെ ഫസ്റ്റ്‌ലുക്ക് പോസറ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. ‘കുമ്പളങ്ങി നൈറ്റ്‌സ്’, ‘ഹെലെന്‍’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ അന്ന ബെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്.
റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി, അന്നബെന്‍, തന്‍വി റാം, സുധി കോപ്പ, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിഖില്‍ വാഹിദ്, സുദാസ്, മുസ്തഫ തുടങ്ങിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.

Comments