ഡിസ്കവറി ചാനൽ ഷൂട്ടിനിടെ സ്റ്റൈൽ മന്നന് പരിക്ക്
- Akhila Dhaneesh
- Jan 29, 2020
- 1 min read

ഡിസ്‍കവറി ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിയാണ് മാന്‍ വെഴ്‍സസ് വൈല്‍ഡ്. വിഖ്യാത ബ്രിട്ടീഷ് സര്‍വൈവല്‍ എക്സ്പേര്‍ട്ട് ബിയെര്‍ ഗ്രില്‍സ് ആണ് അവതാരകന്‍. മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടിയില്‍ പങ്കെടുത്തിരുന്നു.അതിന് ശേഷം ഇന്ത്യയിൽ നിന്ന് പങ്കെടുക്കുന്ന മറ്റൊരു വ്യക്തിയാണ് രജനികാന്ത് . ഷൂട്ടിങ്ങിനു ഇടയിൽ പരിക്കേറ്റു എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. കര്‍ണാടകത്തിലെ ബന്ദിപ്പൂര്‍ വനത്തില്‍ ആയിരുന്നു മാന്‍ വെഴ്‍സസ് വൈല്‍ഡ് ചിത്രീകരണം.എന്നാൽ തനിക്ക് കാര്യമായ പരിക്കുകൾ ഒന്നും തന്നെയില്ല മറിച്ചു ഷൂട്ടിങ്ങിനിടയിൽ മുള്ളുകൾ കൊണ്ട് പോറൽ സംഭവിച്ചതാണെന്ന് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു .
コメント