ദിലീപിൻ്റെ ഹർജിയിൽ ഇന്ന് വിധി പറഞ്ഞേക്കും
- Jithu Jacob
- Jan 30, 2020
- 1 min read
നടിയെ ആക്രമിച്ച് കേസിലും പ്രതികൾ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ചെന്ന കേസിലും വിചാരണക്കോടതി ഒരുമിച്ച് കുറ്റം ചുമത്തിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള നടൻ ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതി ഇന്നു വിധി പറഞ്ഞേക്കും. കേസിന്റെ വിചാരണ ഇന്ന് എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതിയിൽ തുടങ്ങാനിരിക്കെ ഹർജിയിൽ ഇന്നലെ വാദം പൂർത്തിയായി.
എട്ടാം പ്രതി ദിലീപുൾപ്പെടെയുള്ളവർക്കെതിരെ കോടതി നേരത്തെ കുറ്റംചുമത്തിയിരുന്നു. പ്രതികൾ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി രണ്ടുകോടി രൂപ തട്ടാൻ ശ്രമിച്ചെന്ന ദിലീപിന്റെ പരാതിയിൽ ഒന്നും ഒമ്പതും പത്തും പ്രതികളായ പൾസർ സുനി, മേസ്തിരി സനിൽ എന്ന സനിൽകുമാർ, വിഷ്ണു എന്നിവർക്കെതിരെ കോടതി ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിരുന്നു

Comments