നിർഭയ കേസ് : ജയിലിൽ അസ്വസ്ഥരായി പ്രതികൾ.
- Ragendu K R
- Jan 13, 2020
- 1 min read

രാജ്യം കണ്ണീരോടെ ഓർക്കുന്ന നിർഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷക്കുള്ള മരണ വാറന്റ് പുറപ്പെടുവിച്ചതോടെ പ്രതികൾ ജയിലിൽ അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങി. നിരാഹാരമിരിക്കാൻ ശ്രമിച്ച മുകേഷ് സിങ്ങിനെക്കാണാൻ അമ്മക്ക് അനുമതി നൽകി. കൂടിക്കാഴ്‌ച്ചയ്ക്കിടെ പലവട്ടം പൊട്ടിക്കരഞ്ഞ മുകേഷ് സഹോദരന്മാരുടെയും പിതാവിന്റെയും വിശേഷങ്ങൾ ചോദിച്ചറിഞ്ഞതായാണ് വിവരം .
തിരുത്തൽ ഹർജിയിൽ ഇളവ് ലഭിക്കുമെന്നും ഇല്ലെങ്കിൽ രാഷ്ട്രപതിക്കുള്ള ദയാഹർജിയിൽ ആശ്വാസം നേടാമെന്നുമുള്ള അമ്മയുടെ ഉറപ്പിലാണ് പ്രതി ശാന്തനായതെന്നു ജയിൽ അധികൃതർ പറഞ്ഞു . മുകേഷ് സിങ്ങും അക്ഷയ് താക്കൂറും പവൻ ഗുപ്‌തയും അധികൃതരോട് തട്ടിക്കയറിയതായും റിപ്പോർട്ട് .
Comentarios