നിർഭയ - പ്രതി നൽകിയ ഹർജി കോടതി തള്ളി
- Akhila Dhaneesh
- Jan 29, 2020
- 1 min read

ദയാഹർജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരെ നിർഭയക്കേസിലെ പ്രതി മുകേഷ് കുമാർ സിങ് (32) നൽകിയ ഹർജി സുപ്രീം കോടതി തള്ളി.മതിയായ ആലോചനകളില്ലാതെയാണു രാഷ്ട്രപതി ദയാഹർജി തള്ളിയതെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. എന്നാൽ രാഷ്ട്രപതിയുടെ തീരുമാനത്തിൽ ഇടപെടുന്നതിൽ കോടതിക്കു പരിമിതിയുണ്ടെന്നും നടപടി ക്രമങ്ങൾ ശരിയാണോയെന്നു പരിശോധിക്കാനേ കഴിയുവെന്നും സുപ്രീം കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.
Comments