പുരുഷ കാമനയുടെ അളവുകോൽ ?
- Rejaneesh V R
- Jan 27, 2020
- 1 min read

ലൈംഗിക ഹോർമോൺ ആയ ടെസ്റ്റോസ്റ്റീറോൺ ആണ് പുരുഷ രതിയെ നിർണ്ണയിക്കുന്നത്.
രോമ വളർച്ചയും പരുപരുത്ത ശബ്ദവും മസിലുകളും സാധാരണ പുരുഷന്മാരിൽ കാണുന്നതിന് കാരണം ടെസ്റ്റോസ്റ്റീറോൺ എന്ന ഹോർമോൺ കാരണം ആണ്. ശരീരത്തിൽ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറഞ്ഞ ഒരാൾക്ക് ലൈംഗിക പ്രവർത്തിയോട് താല്പര്യം കാണില്ല. ലൈംഗിക തൃഷ്ണ നിർണ്ണയിക്കുന്ന ഹോർമോൺ കൂടി ആണ് ഇത്. ഈ ഹോർമോൺ കുറഞ്ഞവർക്ക് ലൈംഗിക അവയവത്തിന്റെ ഉദ്ധാരണത്തിനോ രതിമൂർച്ഛ കൈവരിക്കുന്നതിനോ പ്രശ്‍നം ഉണ്ടാവില്ല. എന്നാൽ ലൈംഗികതയിലൂടെ ലഭിക്കുന്ന ആനന്ദം തീരെ കുറവായിരിക്കും. ടെസ്റ്റോസ്റ്റീറോൺ ആണ് പുരുഷ രതിയുടെ അളവുകോൽ എന്ന് സാരം.
コメント