'പണം വാങ്ങാത്ത വക്കീൽ !'
- Rejaneesh V R
- Jan 30, 2020
- 1 min read

വാദിക്കുന്ന കേസുകളിൽ ഇരുപത് ശതമാനത്തിന് മാത്രം കാശ് വാങ്ങുന്ന സുപ്രീം കോടതി അഭിഭാഷകൻ ആണ് പ്രശാന്ത് ഭൂഷൺ. ധാർമ്മികമായി ശരിയെന്ന് തോന്നുന്ന കേസുകൾ മാത്രമേ അദ്ദേഹം ഏറ്റെടുക്കുകയുള്ളൂ . പ്രഗത്ഭ അഭിഭാഷകൻ ശാന്തി ഭൂഷന്റെ മകൻ ആണ് പ്രശാന്ത് ഭൂഷൺ.
ഇരുപത്തിയൊന്നാം വയസ്സിൽ 'ദ കേസ് ദാറ്റ് ഷുക്ക് ഇന്ത്യ' എന്ന പുസ്തകം എഴുതിക്കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. ജനാധിപത്യ ഇന്ത്യയെ ഇന്ദിരാഗാന്ധി എങ്ങനെ ആണ് ഏകാധിപത്യത്തിലേയ്ക്ക് നയിക്കുന്നത് എന്ന അന്വേഷണം ആയിരുന്നു ആ പുസ്തകം.
അണ്ണാ ഹസാരയ്‌ക്കൊപ്പവും പിന്നീട് ആം ആത്മി പാർട്ടിയിലും പ്രവർത്തിച്ചിട്ടുണ്ട്. 2015 ൽ ആം ആത്മി വിട്ടു. ഇപ്പോൾ മനുഷ്യാവകാശ അഴിമതി വിരുദ്ധ പ്രസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുകയാണ് പ്രശാന്ത് ഭൂഷൺ.
Comments