ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യന്‍ ചിത്രം.
- Jithu Jacob
- Jan 31, 2020
- 1 min read
ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ചിത്രത്തില്‍ പുതുമുഖം അഞ്ജനാ ജയപ്രകാശാണ് നായിക. നിരവധി പുതുമുഖങ്ങളും ചിത്രത്തിലഭിനയിക്കുന്നുണ്ട്.
ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതുമണ്ണാര്‍ക്കാടാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ജോമോന്റെ സുവിശേഷങ്ങള്‍, ഞാന്‍ പ്രകാശന്‍ എന്നീ മികച്ച വിജയങ്ങള്‍ക്കു ശേഷം ഫുള്‍ മൂണ്‍ സിനിമ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.

Comments