മലയാളികളുടെ ചോക്ലേറ്റ് ഹീറോ ഇനി മസില്‍മാന്‍.
- Jithu Jacob
- Jan 28, 2020
- 1 min read
മലയാളി പ്രേക്ഷകരുടെ ചോക്ലേറ്റ് ഹീറോ ആയിരുന്നു കുഞ്ചാക്കോ ബോബന്‍. എന്നാല്‍ ഇനി തൊട്ട് ചോക്ലേറ്റ് ഹീറോ എന്ന വിളി വേണ്ട. ഇനി മുതല്‍ മസില്‍മാന്‍ ആണ് ചാക്കോച്ചന്‍.
വടം വലിക്കുന്നതും ശേഷവുമുള്ള തന്റെ ശരീരത്തിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ‘ഇത് ചുമ്മാ കളിയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ ബാക്കി ചിത്രങ്ങള്‍ കൂടി കാണൂ എന്ന് അദ്ദേഹം പറയുന്നു’. ബാക്കി ചിത്രങ്ങള്‍ കണ്ട നടന്മാരായ ഇന്ദ്രജിത്ത്, വിനയ് ഫോര്‍ട്ട്, ആന്റണി വര്‍ഗീസ്, ടൊവിനോ, നീരജ് മാധവ് എന്നിവരെല്ലാം ശരിക്കും അദ്ഭുതതപ്പെട്ടെന്ന് അവരുടെ കമന്റുകളില്‍ നിന്നും വ്യക്തമാണ്.
‘ചാര്‍ലി’ക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് കുഞ്ചാക്കോ ബോബന്റെ ഈ ഗെറ്റപ്പ്.താരം വടം വലിക്കുന്ന വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
പ്രവീണ്‍ മൈക്കിള്‍ എന്ന പൊലീസുകാരനായാണ് ചാക്കോച്ചന്‍ അഭിനയിക്കുന്നത്. ജോജു ജോര്‍ജ്, നിമിഷ സജയന്‍, യമ, അനില്‍ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ രഞ്ജിത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയ്ന്‍ പിക്ചേഴ്‌സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Comentários