രാഹുലിന് റെക്കോഡ്
- Jithu Jacob
- Jan 27, 2020
- 1 min read

ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടി20യിലും തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കെഎന്‍ രാഹുലിനെ തേടി അപൂര്‍വ്വ റെക്കോഡ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി കളത്തിലിറങ്ങിയ ആദ്യ രണ്ട് ട്വന്റി20യിലും അര്‍ദ്ധശതകം പിന്നിട്ട ആദ്യ താരം എന്ന റെക്കോഡ് ആണ് രാഹുല്‍ തന്റെ പേരിലാക്കിയത്.
ഓക് ലന്‍ഡില്‍ നടന്ന രണ്ടാം ട്വന്റി20യില്‍ 50 പന്തില്‍ നിന്ന് 56 റണ്‍സ് എടുത്താണ് രാഹുല്‍ ഇന്ത്യയെ ജയത്തിലേക്കെത്തിച്ചത്. ട്വന്റി20യിലെ രാഹുലിന്റെ 11ാം അര്‍ദ്ധശതകമാണ് ഇത്. ഓസ്ട്രേലിയക്കെതിരായ മൂന്ന് ഏകദിനങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ കഴിഞ്ഞ അഞ്ച് കളികളില്‍ നാല് അര്‍ദ്ധശതകമാണ് രാഹുല്‍ നേടിയത്. 91, 45, 54, 56, 57 എന്നാണ് രാഹുലിന്റെ സ്‌കോര്‍.
Commenti