ലെച്ചുവായി ഇനി ഞാനില്ല :- ജൂഹി റുസ്തഗി
- Akhila Dhaneesh
- Feb 3, 2020
- 1 min read

ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഉപ്പും മുളകിലെ ഒരു പ്രധാന കഥാപാത്രം ആണ് ലെച്ചു . എന്നാൽ സീരിയലിലെ വിവാഹ ശേഷം ഹണിമൂൺ പോയ ലെച്ചു പിന്നീട് തിരിച്ചു വന്നില്ല.ഇത് പ്രേക്ഷകരെ സങ്കടത്തിലാക്കി,സീരിയലിൽ നിന്ന് ലെച്ചുവിനെ പുറത്താക്കി എന്ന് വരെ കഥകൾ വന്നു. അവസാനം ലെച്ചു തന്നെ രംഗത്ത്എത്തിയിരിക്കയാണ്...ഇനി സീരിയലിലേക്ക് തിരിച്ചു വരില്ലേ എന്ന് ചോദ്യം തുടർച്ചയായി നേരിടേണ്ടി വരുന്നതിനാലാണ് ഇപ്പോൾ ഇത് തുറന്നു പറയുന്നതെന്ന് ജൂഹി (ലെച്ചു)പറഞ്ഞു .സത്യം പറഞ്ഞാൽ ഉപ്പും മുളകിലേക്ക് തിരിച്ച് ഇനിയില്ല. കാരണം വേറെ ഒന്നുമല്ല. ഷൂട്ടും പ്രോഗ്രാമുകളും കാരണം പഠനം നല്ല രീതിയിൽ ഉഴപ്പിയിട്ടുണ്ട്. പഠിപ്പ് ഉഴപ്പിയപ്പോൾ പപ്പയുടെ കുടുംബത്തിൽ നിന്ന് നല്ല പ്രഷർ ഉണ്ടായിരുന്നു അത് കൊണ്ടാണ് ഞാൻ പിന്മാറിയത് .ഇനി പഠനത്തിൽ ശ്രദ്ധിക്കണം , ഒപ്പം ഫിലിമിൽ നിന്ന് നല്ല വേഷങ്ങൾ വന്നാൽ തീർച്ചയായും ചെയ്‌യും കൂടെ കുറച്ചു യാത്രകളും അതാണ് മനസ്സിൽ ......
Bình luận