വിക്രം ചിത്രത്തിൽ നിന്നും ഷെയ്‌നിനെ മാറ്റി .
- Jithu Jacob
- Jan 31, 2020
- 1 min read
ചിയാന്‍ വിക്രം നായകനാകുന്ന പുതിയ ചിത്രം ‘കോബ്ര’യില്‍ നടന്‍ ഷെയ്ന്‍ നിഗത്തിന് പകരം സര്‍ജാനോ ഖാലിദ്. അജയ് ജ്ഞാനമുത്തു ഒരുക്കുന്ന ചിത്രത്തിലേക്ക് ഷെയ്ന്‍ നിഗമിനെയായിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ പ്രൊഡ്യൂസര്‍സ് അസോസിയേഷന്റെ വിലക്കിനെ തുടര്‍ന്ന് ഷെയ്‌നെ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സീനു രാമസ്വാമി ഒരുക്കുന്ന ‘സ്പാ’ എന്ന ചിത്രത്തിലും ഷെയ്‌നെ മാറ്റിയിട്ടുണ്ട്. ‘ജൂണ്‍’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ താരമാണ് സര്‍ജാനോ ഖാലിദ്. ‘ബിഗ് ബ്രദര്‍’ ആണ് നടന്റെ അടുത്തിടെ റിലീസായ ചിത്രം.

Comments