സോണി വോക്മാൻ തിരിച്ചെത്തി, പുതിയ രൂപം, അത്യാധുനിക ഫീച്ചറുകളുമായി ഇന്ത്യയിലും .......
- Akhila Dhaneesh
- Jan 27, 2020
- 1 min read

സംഗീതപ്രേമികൾക്കു ഗൃഹാതുരത്വം ഉണർത്തുന്ന ഉപകരണമാണ് സോണിയുടെ വോക്മാൻ മ്യൂസിക് പ്ലേയർ. വർഷങ്ങളോളം ലോകമെങ്ങും ഏറെ പ്രചാരമുണ്ടായിരുന്ന വോക്മാൻ പിന്നീട് ഡിജിറ്റൽ സംഗീതത്തിന്റെ വ്യാപനത്തോടെ സോണി നിർത്തലാക്കി .
NW-A105 എന്ന പുതിയ മോഡലിന് ആൻഡ്രോയ്ഡ് വോക്മാൻ എന്നാണ് സോണി പേരിട്ടിരിക്കുന്നത്. ആൻഡ്രോയ്ഡ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഇത് ആപ്പിളിന്റെ ഐപോഡിനോട് ഏറെ സാദൃശ്യമുള്ളതാണ്. ഫോൺ കോളുകൾ ചെയ്യാൻ സാധിക്കില്ല എന്നതൊഴിച്ചാൽ മറ്റുള്ള എല്ലാ സേവനങ്ങളും ആപ്പുകളുമൊക്കെ ഇതിൽ പ്രവർത്തിക്കും....
Comentários