'സി.ബി.ഐ.' യുടെ അശാസ്ത്രീയ ഡമ്മി പരീക്ഷണം
- Rejaneesh V R
- Jan 29, 2020
- 1 min read

എസ്. എൻ. സ്വാമിയുടെ സി.ബി.ഐ. സീരിസിലെ ആദ്യ ചിത്രമായ ഒരു സി.ബി.ഐ. ഡയറിക്കുറിപ്പിൽ കുറ്റാന്വേഷണത്തിന്റെ ഭാഗമായി ഡമ്മി പരീക്ഷണം നടത്തുന്ന, ഇന്നും സിനിമ ആസ്വാദകരെ ത്രില്ലടിപ്പിക്കുന്ന രംഗമുണ്ട്.
ശാസ്ത്രീയ കുറ്റാന്വേഷണ രംഗത്ത് നിന്നും അശാസ്ത്രീയമെന്ന് കണ്ട് ഒഴിവാക്കിയ രീതി ആണ് ഡമ്മി പരീക്ഷണം.
1988 ൽ ആണ് ഒരു സിബിഐ ഡയറിക്കുറിപ്പ് ഇറങ്ങിയത് അക്കാലത്തു തന്നെ ഡമ്മി പരീക്ഷണത്തിന്റെ സാധ്യത ഇല്ലായ്മ കുറ്റാന്വേഷണ ലോകം തിരിച്ചറിഞ്ഞിരുന്നു. എന്നാൽ സിനിമ അങ്ങനെ അല്ല ആളുകളെ വിശ്വസിപ്പിച്ചത്. ഇന്നും ആ ചിത്രവും അതിലെ അന്വേഷണ രീതിയും ഒക്കെ നമ്മെ ത്രില്ലടിപ്പിക്കുന്നുണ്ട് . അതാണ് ആ സിനിമയുടെ വിജയവും.
എന്നാൽ വിവിധ രാജ്യങ്ങളിൽ നടന്ന ഡമ്മി പരീക്ഷണത്തെ സംബന്ധിച്ച പഠനങ്ങളിൽ നിന്നും ഈ പരീക്ഷണം ശാശ്ത്രീയമല്ല എന്ന് ആണ് കണ്ടെത്തിയിട്ടുള്ളത്.
Comments